Saturday, August 25, 2012





വേണ്ന്മേഖ തുണ്ടായി പാറി
പറന്നിറങ്ങിയ ഒരു പ്രണയം...
പനിമതി പെയ്ത രാവില്‍ പറയാന്‍
കൊതിച്ചതെല്ലാം ഒരു മന്ദഹാസ്സമായി
പകര്‍ന്നോരാ പ്രണയം....
മുടിയിഴ തഴുകിയ കൈവിരല്‍ തുമ്പില്‍
മൃദുസ്പര്‍ശമായോരാ പ്രണയം...
മൗന സമ്മതം മൂളിയ ചുണ്ടില്‍
സ്വപ്ന സക്ഷാല്കാരത്തിന്റെ
ചുടുചുബനമായൊരു പ്രണയം...
പ്രിയ മായതെല്ലാം ഹോമിച്ചു..
പ്രാണനായി മാറിയൊരു പ്രണയം...
ഒടുവിലോരറ്റ കയറില്‍ തൂങ്ങി ആടുന്ന
രണ്ടു ശരീരമായൊരു പ്രണയം....
മുഖം താഴ്ത്തി നില്‍ക്കുന്ന
കുറ്റവാളിയെ പോലെ ഭീരുവായ പ്രണയം...
(ഒരുമിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുമിച്ചു മരിക്കുന്നതാണ് നല്ലത് എന്ന് പുലമ്പുന്ന വിഡ്ഢികളായ കുറെ കാമിതാക്കള്‍. പ്രണയം പല പ്രായത്തിലും വരാം ചിലതൊക്കെ വിജയിചെന്നുമിരിക്കാം. വിജയം എന്നത് പ്രണയിച്ചു കല്യാണം കഴിക്കുന്നതിലല്ലാ മറിച്ചു അവര്‍ തങ്ങളുടെ പ്രണയത്തെ പരസ്പരം ബഹുമാനിച്ചും വിശ്വസിച്ചും സ്നേഹിച്ചു ജീവിക്കുന്നതിലൂടെ ആണ്. എല്ലാ വശങ്ങളും കൂട്ടി യോജിപ്പിച്ചു സത്യസന്ധമായി പ്രണയിക്കുക .പ്രണയം മധുരമേറും.)

ജഗ്ഗൂസ്.. 

മലയാള സാഹിത്യരംഗത്തെ ഒരു കവയത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത.
1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിലാണ് നന്ദിത ജനിച്ചത്. അച്ഛൻ എം. ശ്രീധരമേനോൻ, അമ്മ പ്രഭാവതി എസ്. മേനോൻ, സഹോദരൻ പ്രശാന്ത് കെ. എസ്. ഇംഗ്ലീഷിൽ ബിഎ ,എംഎ ബിരുദങ്ങൾ നേടി. ഗവ: ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവളൂടെ ഡയറിയിൽ കണ്ടെത്തിയ 1985 മുതൽ 1993 വരെയെഴുതിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് അവളിലെ കവയത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് . 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടൂണ്ടായിരുന്ന കവിതകൾ കണ്ടെടുക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും [1]
നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്‌
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്

-1992-
നന്ദിതയെ കുറിച്ച് കൂടുതല്‍ അറിയാന്‍.... http://nandithayutekavithakal.blogspot.com/

കടപ്പാട് ഈ ബ്ലോഗിനോട്...



ഓര്‍മകളിലെ ഓണം..
ഒരുപിടി കുഞ്ഞോര്‍മകളായി
ഉറങ്ങുന്നോരാ ഓണകാലം...
ഓണപാട്ട് പാടി തന്നു
മടിയിലുറക്കിയ മുത്തശ്ശിയും..
പൂക്കളമിട്ടു തന്ന വല്ല്യെച്ചിമാരും..
ആശിച്ചതെല്ലാം വാശിയോടു നേടിയോരാ
ഓണക്കാലം....
പുലികളി പേടിച്ചു അമ്മതന്‍ സാരി തുമ്പില്‍
മറഞ്ഞതും ..
ഒടുവില്‍ എല്ലാം കഴിഞ്ഞു സ്കൂളില്‍ പോകാന്‍
മടിച്ചു കരഞ്ഞതും....
മിന്നി മറയുന്ന ഓര്‍മ്മകള്‍.....

ജഗ്ഗൂസ്....

Friday, August 24, 2012



ഒരു മൗനമേഘമായി എന്നില്‍
പെയ്തു തീര്‍ന്ന പ്രണയമഴ നീ..
നിന്റെ പ്രണയ പൂമ്പോടിയില്‍
ഒരു വര്‍ണ ശലഭമായി പാറി പറന്നു ഞാന്‍..
ആയിരം വര്‍ണ മുത്തില്‍
കനവ് നൂല്‍ കോര്‍ത്തോരു താലി തീര്‍ത്തു...
സ്വപ്നങ്ങള്‍ക്ക് കൂട്ടായി നിന്മുഖം
നെഞ്ചോട്‌ ചേര്‍ത്ത് ഞാന്‍ ഓമലാളെ...
കരളില്‍ പെയ്ത തീമഴ എല്ലാം
നിന്റെ ചുംബന കാറ്റില്‍ മഞ്ഞു കണങ്ങളായി...
നിന്നോടലിയാന്‍ ഒന്നായി ഒഴുകാന്‍
ഒരു പുഴയായി ഞാന്‍ കുതിച്ചു..
നിന്‍റെ പരിഭവങ്ങള്‍ക്കു കുഞ്ഞോളങ്ങള്‍
സമ്മാനിച്ച്‌ ആ മടിയില്‍ തല ചായിച്ചു..
ഗതി മാറി ഒഴുകിയ എന്നെ നേര്‍വഴിയിലേക്ക്
തിരിച്ചൊരു തടശിലയായ് നീ....
നിറമിഴികളോടെ ഒരു നാള്‍ നീ എന്നില്‍ നിന്നും
മറഞ്ഞുവെങ്കിലും പ്രിയേ നിന്നോര്‍മകളില്‍..
ഞാനോഴുകുന്നു ഇന്നും എങ്ങേക്കോ...
ഇനി വരും വേനലില്‍ ഞാന്‍ അപ്രത്യക്ഷമാകും
ഒരു കൈ വഴി ആയി പോലും നിന്നിലേക്ക് ഒഴുകാതെ
എന്നന്നേക്കുമായി...

ജഗ്ഗൂസ്...

Tuesday, August 21, 2012


കിഴക്കന്‍ കാറ്റിനു രക്ത ഗന്ധം..
മതവൃണ പുഴുക്കള്‍ നുരച്ചു പൊന്തുന്നു...
മ്യാന്മാര്‍ കരയുന്നു....
ഉടലറ്റ പിഞ്ചു കുഞ്ഞുങ്ങളുടെ ശിരസ്സുമായി
ബുദ്ദന്‍റെ മക്കളുടെ നരബലിയാട്ടു...
പറയാന്‍ അവകാശം ഇല്ലാത്തോരിന്ത്യക്കാരന്‍,
പാവം പ്രവാസി മലയാളി ഞാന്‍..
എന്റെ റിയാലും നാട്ടിലെത്തട്ടെ ...

Monday, August 13, 2012



ഒരു മരണം....

നീളത്തിലുള്ളോരു കുപ്പിയുടെ
കഴുത്തിനെ വട്ടം പിരിച്ചു പിഴുതു..
കുംഭ നിറയ്‌ക്കാനുള്ളോരു ഗ്ലാസില്‍
കൂമ്പ് വാടാതിരിക്കാന്‍..
നിറമുള്ള വെള്ളത്തില്‍ നിറമില്ല -
വെള്ളം ചാലിച്ചു...
ഒറ്റപെഗ്ഗില്‍ മിന്നിക്കും ദേവതകളെ
മനസ്സില്‍ ധ്യാനിച്ച് ഒരു വലിച്ചിറക്ക്..
മുന്നിലുരുന്ന മുതിര്‍ന്ന ചിക്കന്‍റെ
കാലില്‍ വന്ദനം ചെയ്തു ഒരു കടി..
പിന്നെ സ്വര്‍ഗ്ഗവാതില്‍ മലര്‍ക്കെ തുറന്നു..
കറങ്ങുന്ന കസേരയില്‍..
ചിരിച്ചും കരഞ്ഞും തല കുംബിട്ടിരുന്നു...
മൂക്ക് ഭൂമിദേവിയെ തൊട്ടു..
മിന്നിച്ച ദേവതമാര്‍ കോപിച്ചു..
അഷ്ട്ടദിക്കും പൊട്ടുമാറ്‌ു..
ഞെട്ടി പിളര്‍ന്നോരാര്‍ത്തനാദം...
പടവാള്‍ ഊരി നിലത്തു വീണു
പരിചയായി....
അത്തറിനെ വെല്ലുന്ന സുഗന്ധം
എങ്ങും പടര്‍ന്നു പൊങ്ങി...
കറങ്ങുന്ന കസേരയില്‍ തേനുറ്റുന്ന-
ചുണ്ടുകളുമായി ഒരു മരണം..

ജഗ്ഗൂസ്....


റാഗിങ്ങ്...

പുത്തന്‍ കലാലയ പ്രതീക്ഷകള്‍ക്ക്
ഒരേട് കുറിച്ച് അവനാ അങ്കണത്തില്‍
വലതുകാല്‍ വെച്ച് തൊഴുതു
ക്യാമ്പസ്‌ മുത്തശ്ച്ന്മാരുടെ
കഴുകന്‍ കണ്ണില്‍ ഇന്നത്തെ ഇര അവനായി.
ഇരുട്ടിന്‍റെ മറവില്‍ കൈകാലുകള്‍ കെട്ടി
അവരവനെ വലിച്ചിഴച്ചു..
കൊച്ചു തീപന്തങ്ങള്‍ കൊണ്ടാവരാശരീരം
മറ്റൊരു ഷവര്‍മ ആക്കി..
ഉള്ളു വെന്ത വേദനയില്‍ അരുതേ എന്ന് കരഞ്ഞ
തൊണ്ടയില്‍ അടിവസ്ത്രം തിരുകി കയറ്റി..
സായിപ്പിന്റെ ചേഷ്ട്ടകള്‍ പഠിപ്പിച്ചു
അവരവനെ മറ്റൊരു ശിഖണ്ടി ആക്കി..
കൂട്ടതിലോരപ്പന്റെ ആക്രോശം
വിസര്‍ജ്ജ പിഞ്ഞാണത്തില്‍ തുപ്പിയ
പന്തങ്ങളില്‍ ഒന്ന് കടിചെടുക്കാന്‍..
ആഞ്ജകളും ആക്രോശങ്ങളും കെട്ടടങ്ങി..
ഇനിയൊന്നും താങ്ങാന്‍ കരുത്തില്ലാതെ
ആ കുഞ്ഞു ശരീരം ബോധമറ്റൂ..
വാര്‍ത്തകളില്‍ ചെറിയൊരു കോളം നല്‍കി
മാധ്യമങ്ങള്‍ നീതി പാലിച്ചു
അടുത്ത ഇരക്ക് പുതിയ വല വിരിച്ചു
മുത്തശ്ച്ന്മാര്‍ കാത്തിരിക്കുന്നു..
ദ്രവിച്ചു തുടങ്ങിയ തൂണുകളില്‍
നിശബ്ദം കരഞ്ഞു ആ സരസ്വതി ക്ഷേത്രവും...

(പുത്തന്‍ കലാലയ സ്വപനങ്ങളുമായി എത്തുന്ന സഹോദരങ്ങളെ റാഗിംഗ് എന്ന പേരില്‍ കശാപ്പ് ചെയ്യുന്ന മൃഗങ്ങളോട്...ഒരിക്കല്‍ നിങ്ങള്‍ എല്ലാറ്റിനും മാപ്പിരക്കേണ്ടി വരും.)

ജഗ്ഗൂസ്‌.....



ആയിരത്തിലോരുവള്‍



കാഴ്ചക്കാരെ കൂട്ടി അവളുടെ
നൃത്തം ഇവിടെ തുടങ്ങുന്നു..
ആദ്യ വേഷം മാതൃസ്നേഹം
തുളുമ്പുന്ന ഏകപതീ വൃത സീത..
ഭാവം നടനം മനോഹരം..
കാമം സ്ഫുരിക്കും കണ്‍കളില്‍
കാമുക ഹൃദയങ്ങള്‍ കീഴടക്കിയ
വാസവദത്ത രണ്ടാം വേഷം..
ഒടുവില്‍ പ്രതികാരത്തിന്‍റെ ഒറ്റ ചിലമ്പില്‍
സര്‍വ്വനാശം വിതച്ചു അഗ്നിനൃത്തം ആടിയ
കണ്ണകി ആയി പര്യവസാനം...
കോമരം പോലെ ആടി തീര്‍ത്ത
ആഭസ നൃതത്തില്‍ എവിടെയോ
ഒരമ്മയുടെ ഭാര്യയുടെ സഹോദരിയുടെ
കളങ്കമില്ലാത്ത സ്നേഹത്തിന് അപമാനമേറ്റൂ..
ഇന്നിവിടെ നാളെ മറ്റൊരിടത്ത്...
പരപുരഷ ബന്ധം കാമിച്ചു
അവളുടെ നൃത്തം തുടരുന്നു...
ഇവള്‍ ആയിരത്തിലോരുവള്‍.....

(സീത, കണ്ണകി, വാസവദത്ത മൂവരും ശക്തമായ സ്ത്രീത്വത്തിന്റെ മൂന്നു ഭാവങ്ങള്‍. ഇന്നത്തെ സ്ത്രീകളില്‍ ചിലര്‍ ഈ മൂന്നു ഭാവങ്ങളും സ്ത്രീത്വത്തിനു അപമാനമായി  അവരുടെ ജീവിതത്തില്‍ ഒന്നിച്ചു അഭിനയിച്ചു ഫലിപ്പിക്കുന്നു. ആദ്യം അവള്‍ സര്‍വ്വംസഹയായ മാതാവായി ഉത്തമ ഭാര്യയായി നിങ്ങളില്‍ രംഗ പ്രവേശനം പിന്നീട് കാമഫണം വിടര്‍ത്തി ആടുന്ന വിഷ സര്‍പ്പാമായി ചുറ്റി വരിയുന്നു. ഒടുവില്‍ നഷ്ട്ടപെട്ടതിനെ ഓര്‍ത്തു ചുറ്റുമുള്ള എല്ലാറ്റിനെയും ഹോമിച്ചു കൊണ്ട് സ്വയം അവസാനിക്കുന്നു..)

സമ്പന്നതയുടെ അഹന്തയില്‍ സ്നേഹത്തിന് സ്വയം അളവുകോല്‍ നിശ്ചയിച്ചു പ്രണയത്തിനു പുതിയ രൂപം നല്‍കി സ്വയം നശിക്കുന്നവര്‍ക്ക് വേണ്ടി.

ജഗ്ഗൂസ്...

അമ്മതന്‍ ഗര്‍ഭ പാത്രത്തില്‍..
പിറവിയുടെ നേരം അളന്നു കിടന്നവള്‍...
ജന്മം നല്‍കും നന്മയെ ഒരുനോക്കു കാണുവാന്‍..
കണ്ണുകള്‍ പൂട്ടി തപസ്സിരുന്നവള്‍....
ഒടുവില്‍..
ഗര്‍ഭഛ്ദ്രതിന്റെ കത്രിക കൂട്ടങ്ങള്‍ ..
അലറി വിളിച്ചു പാഞ്ഞടുക്കുമ്പോള്‍ ..
തന്‍ ചെയ്ത തെറ്ററിയാതെ പിടയുന്ന
ഒരു പിഞ്ചു പെണ്‍ ഹൃദയം...
മാതൃ സ്നേഹം കൊതിച്ച മനസ്സിനെ
കാക്കയും കഴുകനും കൊത്തി വലിക്കുന്ന
ഭീകര കാഴ്ച....
പെണ്‍ ഭ്രൂണഹത്യ ഏറ്റവും കൂടുതല്‍ വ്യാപിച്ചിരിക്കുന്ന ഒരു രാജ്യം ആയി മാറി കഴിഞ്ഞു നമ്മളുടെ ഭാരതം. പറയുവാന്‍ ഒരു പാട് കഥകള്‍.. ചതിയുടെ, ബാലാല്‍കാരത്തിന്റെ, നിസഹയതയുടെ, പണത്തിന്‍റെ, സൗന്ദര്യത്തിന്റെ അങ്ങനെ നീളുന്നു..എങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ കൂടുതല്‍ കാണപ്പെടുന്നത്  പണവും അറിവും ലോക പരിചയവും ഉള്ളവരില്‍ ആണ് കൂടുതല്‍ കാണപ്പെടുന്നത് എന്നുള്ളത് വളരെ വേദനാജനകം ആണ്...എല്ലാം കഴിഞ്ഞു വീണ്ടും സര്‍വ്വാംഗ പ്രദര്‍ശനം നടത്തി മറ്റൊരു കൊലപാതകത്തിനു തയ്യാറെടുക്കുന്ന അപ്പര്‍ ക്ലാസ്സ്‌ കൊച്ചമ്മമാരോട് ഒരു ചോദ്യം. എന്തിനു വേണ്ടി ആര്‍ക്കു വേണ്ടി ഈ ക്രൂരത..?? നിന്റെ മാതാപിതാക്കള്‍ ഒരിക്കല്‍ ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ നീ എന്ന സൗന്ദര്യം മറ്റൊരു എച്ചില്‍ കൂനയില്‍ കണ്ടേനെ..ഭൂമിയിലെ നിന്റെ ജന്മത്തിന്റെ തെളിവാണ് മജ്ജയിലും മാംസത്തിലും തീര്‍ത്ത ഈ ജീവന്‍റെ തുടിപ്പുകള്‍.......
പെണ്‍ഭ്രൂണഹത്യകള്‍ ഒഴിവാക്കൂ....................
Jaggoos….