Friday, November 9, 2012




ഞാന്‍ നായകന്‍.......

ചിറകറ്റ സ്വപനങ്ങള്‍ പറന്നൊന്നു കാണുവാന്‍
കരിഞ്ഞോരെന്‍ കനവുകള്‍ തളിരിട്ടു കാണുവാന്‍
ഹൃദയ രക്തത്തില്‍ വരച്ചോരെന്‍ ചിത്രങ്ങള്‍ക്ക്
ഉണര്‍വേകുവാന്‍
എന്നെ ഞാന്‍ സ്വപ്നനായകനാക്കി...

അശ്രുബിന്ധുക്കളാല് മറഞോരെന്‍ കഥയിലെ
അക്ഷര പൂക്കളെ നോക്കി നിര്ന്നിമേഷനായ് നിന്നൂ..
നഷ്ട്ട ബോധത്തിന്റെ അക്ഷരതാളുകളില്‍
കഥ മുഴുമിപ്പിക്കാതെ എഴുത്ത് നിര്‍ത്തിയ
അര്‍ത്ഥശൂന്യമായ തൂലിക തുണ്ട് ഞാന്‍...

പിടഞ്ഞമര്‍ന്നൊരു പ്രണയത്തിലും
തളര്‍ന്നുമാറിയ സൗഹൃദത്തിലും
തളരാതെ നിന്നൊരാ മനസ്സിനെ ആയുധമാക്കി
ജീവിത ചക്രവ്യൂഹത്തില്‍ പോരാടി
നില്‍ക്കുന്നൊരുഭിമന്യു ആയി വാഴണം...എനിക്ക്.

ലിംഗഭേദമില്ലാതെ ജാതിഭേദമില്ലാതെ
സ്നേഹത്തിന്റെ പൂണൂല്‍ ധരിച്ചവര്‍
വാഴുന്നോരാ സൌഹൃദ താഴ്വരയില്‍ എത്തി ചേരണം...
വിറയാര്‍ന്ന ചുണ്ടുകള്‍ കൊണ്ട്
നേരായ സ്നേഹത്തെ ചുമ്പിക്കണം....

സ്നേഹ തുരുത്തില്‍ ഞാന്‍ കെട്ടിയീട്ട വള്ളത്തില്‍
സൌഹൃധതിന്റെ ഓളങ്ങളില്‍ ആടിയുലുന്നു
ആരെയോ കാത്തു, ഞാനെന്ന തുഴ..

സ്വപ്‌നങ്ങള്‍ മരിച്ചു തുടങ്ങുന്ന ദിവസങ്ങളില്‍
എന്നെ ഞാന്‍ നരബലി നല്‍കും...
അവസാന ഹൃദയരക്തം വാര്‍ന്നു പോകുമ്പോഴും...
എന്നെ തിരയുന്ന ചില മനസ്സുകള്‍ കാണും... തീര്‍ച്ച

ഇന്നെനിക്കു ഒരാഗ്രം ഉണ്ട്..
അക്ഷരങ്ങള്‍ ഒഴുകി പരക്കുന്ന ഈ മാഹാ സാഗരത്തില്‍
ആത്മാവ് ഉരുക്കി എഴുതിയ വരികളത്രയും
ആരും കാണാതെ പോയിടരുത്....


ജഗ്ഗൂസ്...





 ഒറ്റ....

കണ്ണുകള്‍ ഊര്‍ന്നു വീണു..
കൈകാലുകള്‍ മരവിച്ചു
എങ്കിലും തുടരുന്നു ഞാനീയാത്ര
ഒറ്റയായ് ഈ മൌന വീഥിയില്‍

കാഴ്ച്ചകളെറെ കണ്ടുവെങ്കിലും
കാണാപുറങ്ങളില്‍ സ്വാര്‍ത്ഥമോഹികള്‍ തന്‍
നഗ്നനൃത്തം...
മൂഡസ്വര്‍ഗത്തില്‍ ആടി തളരുന്ന
മൂഡരാം മാനവര്‍ ഇവര്‍
വാക്കിലും നോക്കിലും വിഷ വിത്തുകള്‍
വിതക്കുന്നു, കാലം കണ്ണ് പൊത്തി മറയുന്നു..

വേവുന്ന മനസ്സിന്റെ ഇടനാഴിയിലൂടെ
നിന്നിലേക്കുള്ള ദൂരങ്ങളറിയാതെ
ഏകാന്തതയുടെ കൈവിരല്‍ തുമ്പുപിടിച്ചു
ഏകനായ് ഈ മൂക വീഥിയില്‍ നടന്നു നീങ്ങുന്നു...

ഇന്നെന്റെ മനസ്സിന് ജാലകങ്ങള്‍ ഇല്ലാ
മുകിലുകള്‍ ഒഴിഞ്ഞൊരാകാശ ജാലകനീലിമയില്‍
വിഷാദത്തില്‍ കത്തി തീരുന്നോരേകാന്ത താരകമായി ഞാന്‍..

ഇരുളിന്റെ ആഴങ്ങളില്‍ കാലിടറി വീണരോന്റെ
നിഴലിനെ തിരയുന്നോരാത്മാവ് ഞാനിന്നു..
ഇനി ഞാനില്ല..എന്റെ ചപല മോഹങ്ങളുടെ
മുഖംമൂടി വലിചെറിയുന്നിവിടെ..
എങ്കിലും സഖേ.. നീ തന്നൊരാ നല്ലനാള്‍കല്‍ തന്‍
സൌഹൃദ പുഞ്ചിരി എന്നുമെന്‍ ചുണ്ടില്‍ വിടര്‍ന്നിടും....

ജഗ്ഗൂസ്.....