Monday, August 13, 2012



ആയിരത്തിലോരുവള്‍



കാഴ്ചക്കാരെ കൂട്ടി അവളുടെ
നൃത്തം ഇവിടെ തുടങ്ങുന്നു..
ആദ്യ വേഷം മാതൃസ്നേഹം
തുളുമ്പുന്ന ഏകപതീ വൃത സീത..
ഭാവം നടനം മനോഹരം..
കാമം സ്ഫുരിക്കും കണ്‍കളില്‍
കാമുക ഹൃദയങ്ങള്‍ കീഴടക്കിയ
വാസവദത്ത രണ്ടാം വേഷം..
ഒടുവില്‍ പ്രതികാരത്തിന്‍റെ ഒറ്റ ചിലമ്പില്‍
സര്‍വ്വനാശം വിതച്ചു അഗ്നിനൃത്തം ആടിയ
കണ്ണകി ആയി പര്യവസാനം...
കോമരം പോലെ ആടി തീര്‍ത്ത
ആഭസ നൃതത്തില്‍ എവിടെയോ
ഒരമ്മയുടെ ഭാര്യയുടെ സഹോദരിയുടെ
കളങ്കമില്ലാത്ത സ്നേഹത്തിന് അപമാനമേറ്റൂ..
ഇന്നിവിടെ നാളെ മറ്റൊരിടത്ത്...
പരപുരഷ ബന്ധം കാമിച്ചു
അവളുടെ നൃത്തം തുടരുന്നു...
ഇവള്‍ ആയിരത്തിലോരുവള്‍.....

(സീത, കണ്ണകി, വാസവദത്ത മൂവരും ശക്തമായ സ്ത്രീത്വത്തിന്റെ മൂന്നു ഭാവങ്ങള്‍. ഇന്നത്തെ സ്ത്രീകളില്‍ ചിലര്‍ ഈ മൂന്നു ഭാവങ്ങളും സ്ത്രീത്വത്തിനു അപമാനമായി  അവരുടെ ജീവിതത്തില്‍ ഒന്നിച്ചു അഭിനയിച്ചു ഫലിപ്പിക്കുന്നു. ആദ്യം അവള്‍ സര്‍വ്വംസഹയായ മാതാവായി ഉത്തമ ഭാര്യയായി നിങ്ങളില്‍ രംഗ പ്രവേശനം പിന്നീട് കാമഫണം വിടര്‍ത്തി ആടുന്ന വിഷ സര്‍പ്പാമായി ചുറ്റി വരിയുന്നു. ഒടുവില്‍ നഷ്ട്ടപെട്ടതിനെ ഓര്‍ത്തു ചുറ്റുമുള്ള എല്ലാറ്റിനെയും ഹോമിച്ചു കൊണ്ട് സ്വയം അവസാനിക്കുന്നു..)

സമ്പന്നതയുടെ അഹന്തയില്‍ സ്നേഹത്തിന് സ്വയം അളവുകോല്‍ നിശ്ചയിച്ചു പ്രണയത്തിനു പുതിയ രൂപം നല്‍കി സ്വയം നശിക്കുന്നവര്‍ക്ക് വേണ്ടി.

ജഗ്ഗൂസ്...

No comments:

Post a Comment