Tuesday, October 16, 2012






എന്നെ അറിഞ്ഞ എന്‍റെ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ - 2

മിനി........

രക്തബന്ധങ്ങളെക്കാള്‍ പതിന്മടങ്ങ്‌ വിലയുള്ള എന്‍റെ കൂടപിറപ്പ്, അങ്ങനെ തന്നെ വേണം എനിക്ക് ഇവളെ വിശേഷിപ്പിക്കാന്‍. .. എന്നെയും എന്‍റെ മനസ്സിനെയും എന്നേക്കാള്‍ കൂടുതല്‍ അറിഞ്ഞവള്‍..., എന്‍റെ മിനികുട്ടി..അവളുടെ വൈകല്യത്തെ കുറിച്ച് ഞാന്‍ പറഞ്ഞാല്‍കൂടി അത് അവളോട് ഞാന്‍ കാണിക്കുന്ന ഏറ്റവും വലിയ തെറ്റ് ആയിരിക്കും.മറ്റുള്ള രാജ്യത്ത് തന്‍റെ വൈകല്യങ്ങളെ പടവെട്ടി ജയിച്ച പലരെയും കുറിച്ച് പലരും പറയുമ്പോള്‍ എനിക്ക് എന്‍റെ മിനികുട്ടി മാത്രം മനസ്സില്‍ അവരെക്കാള്‍ മികച്ചു നിന്നു. അവളെക്കാള്‍ കൂടുതല്‍ മറ്റുള്ളവരുടെ സന്തോഷത്തിനും സുഖത്തിനും വേണ്ടി മാത്രം ഈശ്വരന്റെ മുന്നില്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നു ഇന്നും. എല്ലാ ചോദ്യങ്ങള്‍ക്കും അവളുടെ കയ്യില്‍ കുസൃതി നിറഞ്ഞ ഉത്തരം കയ്യില്‍ ഉണ്ട്. എന്നോട് ഏറ്റവും കൂടുതല്‍ മനസ്സ് തുറന്നു സംസാരിച്ച എന്‍റെ സഹോദരി..അവള്‍ എനിക്ക് കണ്ണാടി പോലെ ആണ് എന്‍റെ ചോദ്യങ്ങള്‍ക്ക് എന്‍റെ മനസ്സുപോലെ ഉത്തരം അവളില്‍ നിന്നും കിട്ടും.

വളരെ പെട്ടെന്ന് തന്നെ ദേഷ്യവും സങ്കടവും സന്തോഷവും നിരാശയും തോന്നുന്ന ഒരു ശരാശരി മനുഷ്യന്‍ ആണ് ഞാന്‍,. എന്‍റെ ഈ സ്വഭാവത്തെ വ്യകതമായി മനസ്സിലാക്കി ആണ് അവള്‍ എന്നോട് പെരുമാറിയിട്ടുള്ളത്. ഒരിക്കല്‍ ചേച്ചിയോട് ഞാന്‍ ചോദിയ്ക്കാന്‍ വെച്ചിരുന്ന ചോദ്യം അവള്‍ ചോദിക്കുവാനായി അനുവാദം ചോദിച്ചു..ഞാന്‍ അവളോട് ചോദിച്ചു “അതിനു നീ എന്തിനാ എന്നോട് ചോദിക്കുന്നത് ?” അതിനു അവള്‍ തന്ന മറുപടി ഇപ്രകാരം ആയിരുന്നു..അല്ലെങ്കില്‍ വേണ്ട ചേച്ചി തമാശയ്ക്ക് എന്തെങ്കിലും പറഞ്ഞാല്‍ പിന്നെ നീ അത് കേട്ട് വിഷമിക്കും ഹഹ”..അവള്‍ പറഞ്ഞത് സത്യം ആയിരുന്നു...അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍. . പിന്നീട് ഒരിക്കല്‍ വളരെ ഏറെ നിരാശ തോന്നിയ ദിവസങ്ങളില്‍ ഇവിടെ എഴുതിയ കുറെ വരികളില്‍ ഞാന്‍ എന്‍റെ അവസാന ദിവസം കുറിച്ചു.  അത് അവള്‍ക്കു വളരെ അധികം വിഷമം ഉണ്ടാക്കി. അവസാനം ആ കുറിപ്പ് എന്നെ കൊണ്ട് തിരുത്തി എഴുതിയതിനു ശേഷം മാത്രമേ അവള്‍ അടങ്ങിയുള്ളൂ...

അവളുടെ തമാശകളില്‍ പരിസരം മറന്നു ചിരിച്ച ദിവസമാണ് അധികവും. ഒരിക്കല്‍ ഏതോ ഒരു പോസ്റ്റില്‍ സബ്നയോട് (((((-(മറ്റൊരു കൂട്ടുകാരി , ഇനി വരും എഴുത്തുകളില്‍ കൂടുതല്‍ പരിചയപ്പെടാം) ചോദിക്കുന്നത് കേട്ടൂ..”ഡി സബ്നേ നീ ദൃംഷ്ട്ട എന്ന് എഴുതിയത് എങ്ങനെ ആണ് ഞാന്‍ എഴുതിയപ്പോള്‍ ഒരു മുട്ടന്‍ തെറിയ കിട്ടിയത്” നിഷ്കളങ്കമായ ഈ വാക്കുകള്‍ വായിച്ചു ഞാന്‍ ഏറെ ചിരിച്ചു..ഇന്നും മനസ്സില്‍ നിന്നും മായുന്നില്ലാ..ഇങ്ങനെ ഞാന്‍ എഴുതിയപ്പോള്‍ നിങ്ങള്ക്ക് തോന്നുക ഇല്ല പക്ഷെ ഇത് എഴുതാന്‍ ഉണ്ടായ സാഹചര്യവും മറ്റും വെച്ചുനോക്കുമ്പോള്‍ നിങ്ങളും ചിരിക്കും..ഹഹ...

വളരെ ഏറെ ദുഖിചിരിക്കുന്ന അവസ്ഥയില്‍ അല്ലെങ്കില്‍ എന്‍റെ കഴിവുകളുടെ കുറവുകളെ പറ്റി ദൈവത്തോട് തര്‍ക്കിചിരിക്കുംപോള്‍ അറിയാതെ മനസ്സില്‍ വരുന്നത് എന്‍റെ മീനൂസ്സിനെ ആണ്. അവളില്‍ നിന്ന് ഞാന്‍ ഒത്തിരിയും പഠിച്ചു...ഇനി പഠിക്കാന്‍ ഏറെ ബാക്കി...എത്ര വായിച്ചാലും അറിവും സ്നേഹവും നല്‍കുന്ന ഒരു പുസ്തകം ആണ് അവള്‍... അവളുടെ കൊച്ചു കൊച്ചു എഴുത്തുകളിലും പോസ്റ്റുകളിലും എല്ലാം ചിരിപ്പിക്കുന്നതോടൊപ്പം ചിന്തിക്കുന്ന കാര്യങ്ങളും ഉണ്ടാകും. അവളുടെ മനസ്സിലെ വിഷമങ്ങള്‍ പറയുന്നത് കേള്‍ക്കുവാന്‍.... ,അവള്‍  എഴുതുന്നത്‌ വായിക്കുവാന്‍..., അവളോട്‌ സംസാരിക്കുവാന്‍ , എന്‍റെ കാതുകളും കണ്ണുകളും ചുണ്ടുകളും സദാസമയം അവളോടൊപ്പം ഉണ്ടായിരുന്നു..

ജീവിതം അവസാനിപ്പിക്കും എന്ന് മനസ്സിന്‍റെ പിടിവാശിയില്‍ നിന്നും എന്നെ ഏറെ കുറെ തിരികെ കൊണ്ട് വന്നത് അവളുടെ വാക്കുകളും സ്നേഹവും മാത്രം ആണ്...എന്നെങ്കിലും ഒരിക്കല്‍ എനിക്കും അവള്‍ക്കും ആരും ഇല്ലാതാകുന്ന ഒരു അവസ്ഥയില്‍ അവളെ തിരക്കി ഞാന്‍ ഇറങ്ങും എന്‍റെ കൂടെ എന്‍റെ സ്വന്തം കൂടപിറപ്പായി കൂട്ടും. എല്ലാം ദൈവനിശ്ചയം.... 

മിനിക്കുട്ടിയെ കുറിച്ച് എത്ര എഴുതിയാലും തീരില്ല എന്നിരുന്നാലും എന്‍റെ ഈ കൊച്ചു വലിയ കൂടപിറപ്പിനെ നിങ്ങള്‍ മനസ്സിലാക്കി കാണും എന്ന് വിചാരിക്കുന്നു..

ഇനി നാളെ മറ്റൊരു കൂട്ടുകാരനും ആയി വരാം ഇന്നത്തെ രാത്രിക്ക് വിട..

ജഗ്ഗൂസ്....
16.10.2012


No comments:

Post a Comment